കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിൽ ആരംഭിക്കുന്ന ചിത്താരി ഡയാലിസിസ് സെന്ററിനു
അറുപതിനായിരം രൂപയോളം വില വരുന്ന രണ്ട് ഡയാലിസിസ് ബെഡ് നൽകി മാതൃകയായിരിക്കുയാണ് സെന്റർ ചിത്താരിയിലെ 'ജൻദർ സ്ട്രീറ്റ്' കൂട്ടായ്മ.
സൗത്ത് ചിത്താരിയിൽ വെച്ച് നടന്ന ചടങ്ങിൽ 'ജന്ദർ സ്ട്രീറ്റ്' കൂട്ടായ്മ പ്രവർത്തകർ കാഞ്ഞങ്ങാട് ഐടിസി ചാരിറ്റബിൾ ട്രസ്റ്റ് ന്റെ ട്രഷററും ആഫ ഗ്രുപ്പ് ചെയർമാനുമായ പൂച്ചാക്കാടൻ കുഞ്ഞബ്ദുള്ള ഹാജിയുടെ സാന്നിധ്യത്തിൽ ഫണ്ട് ചിത്താരി ഡയാലിസസ് സെന്റർ പ്രവർത്തകർക്ക് കൈമാറി.
ഡയാലിസിസ് ന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിൽ ഇത് പോലുള്ള ചെറുപ്പകാരുടെ കൂട്ടായ്മകൾ മുന്നോട്ട് വരണമെന്നും മറ്റുള്ളവർക് മാതൃകയാവണമെന്നും പൂച്ചാക്കാടൻ കുഞ്ഞബ്ദുള്ള ഹാജി പറഞ്ഞു.
0 Comments