വെള്ളിയാഴ്‌ച, മാർച്ച് 05, 2021

 

കാസർകോട്: മതിയായ രേഖകളില്ലാതെ 50000 രൂപയ്ക്ക് മുകളില്‍ പണം കൈവശം വെച്ച് യാത്ര ചെയ്താല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരികരിച്ച സ്റ്റാറ്റിക് സര്‍വ്വലൈന്‍സ് ടീമിന്റെ ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ തുക പിടിച്ചെടുക്കും. ഇതിന് പുറമേ നിയമാനുസൃതമല്ലാത്ത മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ എന്നിവയുമായി വാഹനങ്ങളില്‍ യാത്ര  ചെയ്യുന്നവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. 


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ