ട്രംപിന്റെ മുസ്ലിം വിലക്ക് നീക്കി ബൈഡന്‍; വിസ നിഷേധിക്കപ്പെട്ടവര്‍ക്ക് വീണ്ടും അപേക്ഷിക്കാം

LATEST UPDATES

6/recent/ticker-posts

ട്രംപിന്റെ മുസ്ലിം വിലക്ക് നീക്കി ബൈഡന്‍; വിസ നിഷേധിക്കപ്പെട്ടവര്‍ക്ക് വീണ്ടും അപേക്ഷിക്കാം

 

വാഷിംഗ്ടണ്‍ | മുസ്ലിം ഭൂരിപക്ഷമായ 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നതിന് ട്രംപ് ഭരണകൂടം ഏര്‍പെടുത്തിയ വിലക്ക് നീക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. മുസ്ലിം വിലക്കിനെ തുടര്‍ന്ന് വിസ നിഷേധിക്കപ്പെട്ടവര്‍ക്ക് വിസക്കായി പുതിയ അപേക്ഷ നല്‍കാമെന്ന് യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.


2020 ജനുവരി 20ന് മുമ്പ് വിസ നിഷേധിക്കപ്പെട്ടവര്‍ക്ക് വീണ്ടും വിസ ലഭിക്കണങ്കെില്‍ പുതിയ അപേക്ഷയും അപേക്ഷാ ഫീസും നല്‍കണം. എന്നാല്‍ ഈ കാലയളവിന് ശേഷം വിസ നിഷേധിക്കപ്പെട്ടവര്‍ പുനപരിശോധനക്ക് അപേക്ഷിച്ചാല്‍ മതിയെന്നും അധിക ഫീസ് അടക്കേണ്ടതില്ലെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി.


യഥാര്‍ത്ഥ യാത്രാ നിരോധനത്തിന്റെ പുതുക്കിയ പതിപ്പ് യുഎസ് സുപ്രീം കോടതി ശരിവെച്ചതിന് ശേഷം 2017 ഡിസംബര്‍ മുതല്‍ 40,000 ത്തോളം പേര്‍ക്ക് യുഎസ് വിസ നിഷേധിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മ്യാന്‍മര്‍, എറിത്രിയ, ഇറാന്‍, കിര്‍ഗിസ്ഥാന്‍, ലിബിയ, നൈജീരിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാന്‍, സിറിയ, ടാന്‍സാനിയ, വെനിസ്വേല, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യുഎസ് വിസ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Post a Comment

0 Comments