മമ്മൂട്ടിയുടെ സ്റ്റൈലന്‍ മാസ്‌ക് അല്‍പം സ്‌പെഷലാണ്; വില കണ്ടെത്തി സോഷ്യല്‍ മീഡിയ

LATEST UPDATES

6/recent/ticker-posts

മമ്മൂട്ടിയുടെ സ്റ്റൈലന്‍ മാസ്‌ക് അല്‍പം സ്‌പെഷലാണ്; വില കണ്ടെത്തി സോഷ്യല്‍ മീഡിയ

 

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദ പ്രീസ്റ്റ്’ നാളെ റിലീസ് ആവുകയാണ്. റിലീസിന് മുന്നോടിയായി ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരുന്നു. വാര്‍ത്ത സമ്മേളനത്തിനിടെ മമ്മൂട്ടി ധരിച്ചിരുന്ന മാസ്‌ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.


മമ്മൂട്ടി അണിഞ്ഞിരിക്കുന്ന സ്‌റ്റൈലന്‍ മാസ്‌ക്കിന്റെ വില കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ജര്‍മ്മന്‍ കമ്പനിയായ ഹൂഗോ ബോസിന്റെ ന്യൂ സീസണ്‍ പ്രിന്റ് ബോസ് മാസ്‌ക് ആണ് മമ്മൂട്ടി അണിഞ്ഞിരിക്കുന്നത്. 28 ഡോളര്‍ മുതലാണ് ഈ മാസ്‌ക്കിന്റെ വില ആരംഭിക്കുന്നത്.


വിപണിയിലെ പുതുപുത്തന്‍ മോഡലുകള്‍ കൃത്യമായി ശ്രദ്ധിക്കുന്ന താരമാണ് മമ്മൂട്ടി. അടുത്തിടെ മമ്മൂട്ടി ധരിച്ച വാച്ചും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ ശ്രദ്ധ നേടിയ വാച്ച് ജര്‍മ്മന്‍ കമ്പനിയായ ‘എ. ലാങ്കെ ആന്‍ഡ് സോനെ’യുടെ വാച്ചാണ് എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്.


50 ലക്ഷം രൂപയാണ് ഇതിന്റെ വില. ഇതുപോലെ മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ട്, പൃഥ്വിരാജ് അണിഞ്ഞ ടീഷര്‍ട്ട് എന്നിവയുടെയും വില ആരാധകര്‍ കണ്ടെത്തിയിരുന്നു.

Post a Comment

0 Comments