ചിത്താരി ഡയാലിസിസ് സെൻ്റെറിന് ഓക്സിജൻ കിറ്റ് നൽകി ചിത്താരി യുനൈറ്റഡ് ക്ലബ് യു.എ ഇ കമ്മിറ്റി

LATEST UPDATES

6/recent/ticker-posts

ചിത്താരി ഡയാലിസിസ് സെൻ്റെറിന് ഓക്സിജൻ കിറ്റ് നൽകി ചിത്താരി യുനൈറ്റഡ് ക്ലബ് യു.എ ഇ കമ്മിറ്റി

 

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിൽ ആരംഭിക്കുന്ന ചിത്താരി ഡയാലിസിസ് സെൻ്ററിനാവശ്യമായ ഒന്നര ലക്ഷം രൂപ വില വരുന്ന ഓക്സിജൻ കിറ്റ് നൽകി മാതൃയായിരിക്കുകയാണ് ചിത്താരി  വി.പി റോഡ്  ആസ്ഥാനമായി പ്രവർത്തിക്കുന്ന യുനൈറ്റഡ് ക്ലബ്  യു.എ ഇ കമ്മിറ്റി. ഇതിനു മുമ്പും ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ ക്ലബ് പ്രളയ കാലത്ത് വയനാട്ടിലടക്കം ഭക്ഷണ സാധനങ്ങളും മറ്റു ആവശ്യ വസ്തുക്കളും എത്തിച്ച് മാതൃകയായിരുന്നു. ചിത്താരിയിൽ വെച്ച് നടന്ന ചടങ്ങിൽ യുനൈറ്റഡ് യു.എ ഇ കമ്മിറ്റി  വൈ . പ്രസിഡണ്ട് അഷറഫ് തായലും മറ്റ് ഭാരവാഹികളായ  ഷഫിഖ് തിഡിൽ , ഷറഫുദ്ധീൻ വി.പി റോഡ് എന്നിവർ ചേർന്ന്  കുമ്മനം നിസാമുദ്ധിൻ അസഹരി ഉസ്താദിന് ചെക്ക് കൈമാറി. ചടങ്ങl ൽ ഹബlബ് കുളിക്കാട്, സി.കെ കരീം, ഇഖ്ബാൽ കുളിക്കാട് എന്നിവർ പങ്കെടുത്തു. ക്ലബിൻ്റെ മാതൃകാപരമായ പ്രവർത്തനത്തെ ഉസ്താദ് പ്രശംസിക്കുകയും ചിത്താരി ഡയാലിസിസ് സെൻ്റെറിൻ്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് .ഇത് പോലുള്ള പ്രവർത്തനവുമായി മറ്റുള്ള കൂട്ടായിമകളും മുന്നോട് വരണമെന്നും ഉസ്താദ് ഓർമിപ്പിച്ചു.

Post a Comment

0 Comments