വോട്ട് കൂടുതൽ 'നോട്ട'യ്ക്കെങ്കിൽ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ സുപ്രീം കോടതി നോട്ടീസ്

വോട്ട് കൂടുതൽ 'നോട്ട'യ്ക്കെങ്കിൽ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ സുപ്രീം കോടതി നോട്ടീസ്

 

ന്യൂഡൽഹി: ഒരു മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് നോട്ടയ്ക്കാണെങ്കിൽ ആ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്.


ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് നോട്ടീസ് അയച്ചത്. വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അതെ സ്ഥാനാർഥികളെ വീണ്ടും മത്സരിക്കുന്നതിൽനിന്ന് വിലക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു. എന്നാൽ, ഈ ആവശ്യം ഉൾക്കൊള്ളാൻ പ്രയാസമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.


കൂടുതൽ വോട്ട് നോട്ടയ്ക്കാണെങ്കിൽ തിരഞ്ഞെടുപ്പുഫലം റദ്ദാക്കി വീണ്ടും മത്സരം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും ലോ കമ്മിഷനും ശുപാർശ ചെയ്തിട്ടും സർക്കാർ അതുമായി മുന്നോട്ടുപോയില്ലെന്നും ഉപാധ്യായ ചൂണ്ടിക്കാട്ടി.


Post a Comment

0 Comments