ശ്രദ്ധിക്കുക; രാജ്യത്തെ 7 ബാങ്കുകളുടെ ചെക്ക് ബുക്കുകൾ അസാധുവാകുന്നു

LATEST UPDATES

6/recent/ticker-posts

ശ്രദ്ധിക്കുക; രാജ്യത്തെ 7 ബാങ്കുകളുടെ ചെക്ക് ബുക്കുകൾ അസാധുവാകുന്നു

 

ന്യൂഡെൽഹി: രാജ്യത്തെ ഏഴ് ബാങ്കുകളുടെ പാസ് ബുക്കുകളും ചെക്ക് ബുക്കുകളും അസാധുവാകും. ഏപ്രിൽ ഒന്ന് മുതലാണ് ഇവയുടെ കാലാവധി അവസാനിക്കുക. മറ്റ് ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോർപറേഷൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയുടെ പാസ് ബുക്കുകളും ചെക്ക് ബുക്കുകളുമാണ് അസാധുവാകുന്നത്.


ഈ ബാങ്കുകളിൽ അക്കൗണ്ടുള്ളവർ ഉടൻ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം. മാറിയ ഐഎസ്‌എഫ്‌ഇ കോഡും പ്രത്യേകം ചോദിച്ച് മനസിലാക്കണം. 2019 ഏപ്രിൽ ഒന്നിനാണ് ഈ ബാങ്കുകൾ മറ്റ് ബാങ്കുകളുമായി ലയിച്ചത്. ലയന പ്രക്രിയ ഈ വർഷം മാർച്ച് 31ഓട് കൂടി അവസാനിക്കുന്നതോടെ ഇനി പഴയ ബാങ്കുകൾ ഉണ്ടായിരിക്കില്ല.


ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമാണ് ലയിച്ചത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കുമായും ലയിച്ചു. ആന്ധ്രാ ബാങ്കിന്റെയും കോർപറേഷൻ ബാങ്കിന്റെയും ഉപഭോക്‌താകൾക്ക് തങ്ങളുടെ പുതിയ ഐഎഫ്‌എസ്ഇ കോഡ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും. അല്ലെങ്കിൽ 18002082244, 18004251515, 18004253555 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


Post a Comment

0 Comments