ഇരുനൂറിൽ പരം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി മാണിക്കോത്ത് ശാഖാ മുസ്ലീം ലീഗ്

LATEST UPDATES

6/recent/ticker-posts

ഇരുനൂറിൽ പരം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി മാണിക്കോത്ത് ശാഖാ മുസ്ലീം ലീഗ്

മാണിക്കോത്ത്: അജാനൂര്‍ നാലാം വാര്‍ഡ്  മാണിക്കോത്ത് ശാഖാ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ ഇരുനൂറില്‍ പരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കി റമളാന്‍ റിലീഫ് വിതരണം നടത്തി

പൗരപ്രമുഖനും  കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ ചെയര്‍മാനും, കാരുണ്യ സേവന മേഖലയിലെ നിറസാനിധ്യവുമായ  മണിക്കോത്തെ  തായല്‍ അബൂബക്കര്‍ ഹാജി നല്‍കിയ  22 ക്വിന്റല്‍ അരിയാണ്  അര്‍ഹരായ 220 കുടുബങ്ങളില്‍ മുസ്ലീം ലീഗ് മാണിക്കോത്ത് ശാഖാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ റിലീഫ് കിറ്റ് എത്തിച്ച് നല്‍കിയത് .

മുല്ലക്കോയ തങ്ങള്‍ കോമ്പൗണ്ടില്‍ വെച്ച് 

നടന്ന ചടങ്ങില്‍ 

മുസ്ലീം ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി ശിഹാബ് തങ്ങള്‍ അല്‍ ഹാദി മാണിക്കോത്തിന് നല്‍കി റിലീഫ് വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു. നാലാം വാര്‍ഡ് 

മുസ്ലീം ലീഗ് മാണിക്കോത്ത് ശാഖ 

പ്രസിഡണ്ട് മാണിക്കോത്ത് അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി കരീം മൈത്രി സ്വാഗതം പറഞ്ഞു.

ഹമീദ് ചേരക്കാടത്ത്, സണ്‍ ലൈറ്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി, എന്‍ വി നാസര്‍, മുഹമ്മദ് സുലൈമാന്‍, ബഷീര്‍ വെള്ളിക്കോത്ത്, മുല്ലക്കോയ തങ്ങള്‍, സി കുഞ്ഞാമിന, മുഹമ്മദ് കുഞ്ഞി മമ്മിക്ക, അസീസ് പാലക്കി, പി എച്ച് അബ്ദുല്ല, ജസീര്‍ തായല്‍, അബ്ദുല്‍ ഖാദര്‍ പാലക്കി, അമീര്‍ ബദര്‍ നഗര്‍, ലീഗ് മജീദ്, അഹമ്മദ് പാലക്കി, നൗഷാദ് പുഴക്കര,  അക്ബര്‍ ബദര്‍ നഗര്‍, റഹീം മാണിക്കോത്ത്, ഇസ്മായില്‍ പാലക്കി, ജാബിര്‍ ബദര്‍ നഗര്‍, അബ്ദുല്‍ റഹ്മാന്‍ ബദര്‍ നഗര്‍, ഷബീര്‍ സി പി, ഫൗസിയ, താഹിറ, ജമീല തുടങ്ങിയവര്‍ സംസാരിച്ചു. മുസ്ലിം ലീഗ് നാലാം വാര്‍ഡ് ട്രഷറര്‍ സലാം പാലക്കി നന്ദി പറഞ്ഞു

Post a Comment

0 Comments