48 മണിക്കൂറിനുള്ളിലെ ആര്‍ ടി പി സി ആര്‍ പരിശോധന ദുബൈ വഴിയുള്ള യാത്രക്കാര്‍ക്ക് മാത്രമെന്ന് എയര്‍ ഇന്ത്യ

48 മണിക്കൂറിനുള്ളിലെ ആര്‍ ടി പി സി ആര്‍ പരിശോധന ദുബൈ വഴിയുള്ള യാത്രക്കാര്‍ക്ക് മാത്രമെന്ന് എയര്‍ ഇന്ത്യ

 

അബുദാബി:  ദുബൈ വഴിയുള്ള യാത്രക്ക് മാത്രമാണ് 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ ടി പി സി ആര്‍ പരിശോധന ഫലം ആവശ്യമുള്ളതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. അബുദാബി വഴി വരുന്നവര്‍ക്ക് 96 മണിക്കൂറും ഷാര്‍ജ വഴിയുള്ള യാത്രക്ക് 48 മണിക്കൂറിനുള്ളിലുമെടുത്ത പരിശോധന ഫലമുണ്ടായാല്‍ മതി.


പരിശോധന ഫലത്തില്‍ പരിശോധനകള്‍ക്കായി സ്രവം സ്വീകരിച്ച തീയ്യതി, സമയം എന്നിവയും, പരിശോധനാ ഫലം ലഭ്യമാക്കുന്ന തീയ്യതി, സമയം എന്നിവയും കൃത്യമായി രേഖപ്പെടുത്തിയതായി ഉറപ്പാക്കേണ്ടതാണ്. യാത്ര പുറപ്പെടുന്ന സ്ഥലത്തെ അംഗീകൃത ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലങ്ങളായിരിക്കണം ഹാജരാക്കേണ്ടത്. പരിശോധന ഫലത്തില്‍ നെഗറ്റീവ് വിവരം കൃത്യമായി അറബിക് അല്ലെങ്കില്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരിക്കണം. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ഫലത്തിന്റെ സാധുത ഉറപ്പാക്കുന്നതിനുള്ള ക്യൂ ആര്‍ കോഡ് അടങ്ങിയ ഫലമാണെന്ന് ഉറപ്പാക്കേണ്ടതാണ്.

Post a Comment

0 Comments