പ്ലാറ്റ്ഫോം ഉയർത്തൽ നീലേശ്വരത്തിൻ്റെ വികസനത്തിൻ്റെ ചവിട്ടുപടി: ജനകീയ കൂട്ടായ്മ

LATEST UPDATES

6/recent/ticker-posts

പ്ലാറ്റ്ഫോം ഉയർത്തൽ നീലേശ്വരത്തിൻ്റെ വികസനത്തിൻ്റെ ചവിട്ടുപടി: ജനകീയ കൂട്ടായ്മ

നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോം ഉയർത്തൽ നടപടികൾ പൂർത്തീകരിച്ച റെയിൽവെ അധികൃതരെ നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ അഭിനന്ദിച്ചു. രണ്ടാം പ്ലാറ്റ് ഫോറത്തിൻ്റെ ഉയരക്കുറവുമൂലം നിരവധി അപകടങ്ങൾ നീലേശ്വരത്ത് സംഭവിച്ചിരുന്നു. പ്ലാറ്റ്ഫോം ഉയർത്തൽ നീലേശ്വരം റെയിൽവേ സ്റ്റേഷൻ്റെ വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ജനകീയ കൂട്ടായ്മ യോഗം അഭിപ്രായപ്പട്ടു. നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ 1987 - '88 ബാച്ച് എസ്.എസ്.എൽ.സി പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ  2017 -ൽ ജനകീയ കൂട്ടായ്മ രൂപീകരിക്കപ്പെട്ടപ്പോൾ മുന്നാട്ട് വച്ച പ്രധാനപ്പെട്ട ആവശ്യങ്ങളായിരുന്നു നീലേശ്വരത്ത് ലഭ്യമായ സ്ഥലം റെയിൽവേ വികസനത്തിന് വേണ്ടി ഉപയോഗിക്കുക, ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുക, പാർക്കിംങ്ങ് എരിയ നിർമ്മിക്കുക, കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുക, ശുചി കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കുക, രണ്ടാം പ്ലാറ്റ്ഫോം ഉയർത്തുക എന്നിവ.   ഏകദേശം എല്ലാ ആവശ്യങ്ങളും അംഗീകരിച്ച റെയിൽവേ അധികൃതരുടെ നടപടിയിൽ യോഗം സംതൃപ്തി അറിയിക്കുകയും ഇൻ്റർ സിറ്റി എക്സ്പ്രസ്, ചെന്നൈ മെയിൽ എന്നിവയ്ക്ക് സ്റ്റോപ്പ്, ഗ്രൂപ്പ് റിസർവേഷൻ സംവിധാനം എന്നിവ അനുവദിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രസിഡണ്ട് നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു.  ലയൺസ് ജില്ലാ ചെയർമാൻമാരായ പി. ഭാർഗ്ഗവൻ, ഗോപിനാഥൻ മുതിരക്കാൽ, വൈ.എം.സി.എ. ജില്ലാ ചെയർമാൻ ടോംസൺ ടോം, കെ.എസ്.എസ്.പി.എ. ജില്ലാ ജോയൻ്റ് സെക്രട്ടറി എ.വി.പദ്മനാഭൻ, റഗ്ബി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു.

     ജനകീയ കൂട്ടായ്മ സെക്രട്ടറി കെ.വി.സുനിൽരാജ് സ്വാഗതവും നീലേശ്വരം രാജാസ് 1987-88 ബാച്ച്  എസ്.എസ്.എൽ.സി. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി കെ.വി പ്രിയേഷ്കുമാർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments