ഒരു കോടി കോവിഡ് വാക്സിൻ വാങ്ങാൻ കേരളം; ശനിയാഴ്ചയ്ക്കുള്ളിൽ പത്ത് ലക്ഷം ഡോസ് എത്തിക്കും

LATEST UPDATES

6/recent/ticker-posts

ഒരു കോടി കോവിഡ് വാക്സിൻ വാങ്ങാൻ കേരളം; ശനിയാഴ്ചയ്ക്കുള്ളിൽ പത്ത് ലക്ഷം ഡോസ് എത്തിക്കും

 


തിരുവനന്തപുരം: സ്വന്തം നിലയ്ക്ക് കോവിഡ് വാക്സിൻ വാങ്ങാൻ ഒരുങ്ങി കേരളം. ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ ഇന്ന് ചേർന്ന് മന്ത്രിസഭായോ​ഗം തീരുമാനിച്ചു. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ മെയ് ഒന്നാം തിയതിക്കുള്ളിൽ പത്ത് ലക്ഷം ഡോസ് വാങ്ങും. 


70 ലക്ഷം ഡോസ് കൊവിഷീൽഡും 30 ലക്ഷം ഡോസ് കൊവാക്സിനും വാങ്ങാനാണ് തീരുമാനം. വില നോക്കാതെ വാക്സിൻ വാങ്ങാനാണ് നീക്കം. ഇതിനായി പ്രത്യേകമായി പണം കണ്ടെത്തും. വിവിധ വകുപ്പുകളിലെ ഫണ്ടുകൾ വാക്സിൻ വാങ്ങാനായി ഉപയോ​ഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനോടൊപ്പം സിഎംഡിആർഎഫിലെ വാക്സിൻ ചലഞ്ചിലെ ഫണ്ട് കൂടി ഉപയോ​ഗിക്കും. 


സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏൽപ്പെടുത്തണ്ടെന്നും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചിട്ടുണ്ട്. 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ ലോക്ക്ഡൗൺ വേണമെന്ന കേന്ദ്രസർക്കാർ നിർദേശം നിലവിൽ വേണ്ടെന്ന നിലപാടിലാണ് കേരളം. 

 

Post a Comment

0 Comments