മാണിക്കോത്ത് കോവിഡ് കാലത്ത് ലോക്ക് ഡൗൺ മൂലം കഷ്ടപ്പെടുന്ന യൂണിറ്റിലെ ഓട്ടോ തൊഴിലാളികൾക്ക് മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യു മാണിക്കോത്ത് യൂണിറ്റ് ഈ വർഷവും
പെരുന്നാൾ കിറ്റ് നൽകി ആശ്വസിപ്പിച്ചു. പ്രദേശവാസികളായ സുമനസു കളിൽ നിന്നും യൂണിറ്റ് ഭാരവാഹികൾ സംഖ്യ സ്വരൂപിച്ചാണ് ഈ പദ്ധതി ഒരുക്കിയത് , പെരുന്നാൾ ദിവസം ഭക്ഷണം പാകം ചെയ്യാൻ ആവശ്യമായ ഇറച്ചിയും ബിരിയാണി റൈസുമാണ് കിറ്റിൽ ഉൾപ്പെടുത്തിയത്.
കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ മാണിക്കോത്ത് മഹല്ല് ഖത്തീബ് മുഹൃയദ്ധീൻഅസ്ഹരി യൂണിറ്റ് പ്രഡിൻ്റ് കരീം മൈത്രിക്ക് കിറ്റ് നൽകി ഉൽഘാടനം ചെയ്തു.
യൂണിറ്റ് വൈസ് പ്രസിഡൻ്റ് അസീസ് മാണിക്കോത്ത്, ജനറൽ സെക്രട്ടറി അഹമദ് കപ്പണക്കാൽ, അൻസാർ ചിത്താരി, എം കെ സുബൈർ, അന്തുമായി ബദർ നഗർ ഹനീഫ എം എ മറ്റു പ്രവർത്തകരും പങ്കെടുത്തു
0 Comments