പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും

LATEST UPDATES

6/recent/ticker-posts

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും

 




തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സറ്റേഡിയത്തില്‍ തന്നെ നടക്കും. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്നാണ് സൂചനകള്‍. അത്യാവശ്യം വേണ്ട ആള്‍ക്കാര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ. ഇടത് കേന്ദ്രത്തില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കാന്‍ മുന്നണിയില്‍ ധാരണയായത്. വേദി തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയം തന്നെയാകും. എത്ര പേരെ പങ്കെടുപ്പിക്കുമെന്നത് നാളെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചേക്കുമെന്നാണ് വിവരം. 


മെയ് 20ന് വൈകുന്നേരം 3.30നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. 750 പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് എണ്ണം കുറയ്ക്കാനുള്ള തീരുമാനം. സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ ഒന്നാണ് തിരുവനന്തപുരം. കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രോട്ടോക്കോളില്‍ ഇളവ് വരുത്തരുതെന്ന് വ്യാപക ആവശ്യം ഉയര്‍ന്നിരുന്നു. സത്യപ്രതിജ്ഞ ചടങ്ങ് മാത്രമാക്കി നടത്തണമെന്നായിരുന്നു ആവശ്യം. വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടത്തി സര്‍ക്കാര്‍ പുതിയ മാതൃക കാട്ടണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയും രംഗത്തെത്തിയിരുന്നു.

Post a Comment

0 Comments