കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതില്‍ നിന്ന് പിൻമാറാന്‍ ബിജെപി പ്രവർത്തകർ പണം നൽകിയതായി കെ സുന്ദര പോലീസിന് മൊഴി നൽകി. ഭീഷണിയുണ്ടെന്ന മൊഴിയുടെ അടിസ്‌ഥാനത്തിൽ സുന്ദരക്ക് സുരക്ഷ നൽകാൻ പോലീസ് തീരുമാനിച്ചു.
പണമിടപാടുമായി ബന്ധപ്പെട്ട് സുന്ദരയെ പോലീസ് സ്‌റ്റേഷനിലേയ്‌ക്ക് വിളിച്ചു വരുത്തിയായിരുന്നു പോലീസ് മൊഴിയെടുത്തത്. പണം നല്‍കിയ തീയതിയും എത്തിച്ചു നല്‍കിയ ആളുകളെക്കുറിച്ചുള്ള വിവരങ്ങളും സുന്ദര പോലീസിനോട് വിശദീകരിച്ചു. പണവുമായി എത്തിയവരില്‍ സുനില്‍ നായിക്, സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവര്‍ ഉള്ളതായി സുന്ദര മൊഴി നല്‍കി.
അതേസമയം കൊടകര കുഴൽപ്പണ കേസിൽ പോലീസ് ചോദ്യം ചെയ്‌ത സുനില്‍ നായിക് സുന്ദരയുടെ വീട്ടിലെത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. മാര്‍ച്ച് 21നാണ് സുനില്‍ നായിക് സുന്ദരയുടെ വീട്ടില്‍ എത്തിയത്. ഈ ദിവസം തന്നെ സുനില്‍ നായിക് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ മാര്‍ച്ച് 22നാണ് സുന്ദര സ്‌ഥാനാര്‍ഥിത്വം പിന്‍വലിച്ചത്.
0 Comments