പള്ളി കുളവും പരിസരവും ശുചീകരിച്ച് നോർത്ത് ചിത്താരി ശാഖാ യൂത്ത് ലീഗ്

പള്ളി കുളവും പരിസരവും ശുചീകരിച്ച് നോർത്ത് ചിത്താരി ശാഖാ യൂത്ത് ലീഗ്


ചിത്താരി : നോർത്ത് ചിത്താരി കാട് പിടിച്ചു കിടന്ന പള്ളി കുളവും പരിസരവും നോർത്ത് ചിത്താരി ശാഖാ യൂത്ത് ലീഗ് പ്രവർത്തകർ ശുചീകരിച്ചു.മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ സെക്രട്ടറി നൗഷാദ് മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു . വാർഡ് ലീഗ് പ്രസിഡൻ്റ് പി. അബൂബക്കർ ഹാജി, സൈനുദ്ധീൻ.ടിവി, സികെ ആസിഫ്, ജബ്ബാർ ചിത്താരി, നിസാമുദ്ധീൻ.സിഎച്ച്, സൈഫുദ്ധീൻ അടുക്കത്തിൽ, അൻവർ ബേങ്ങച്ചേരി, മിർഷാദ്.സിടി,റഷീദ്, യാസിൻ, റാഷിദ്, നൗഫൽ, യൂസുഫ്, സുഹൈർ അലി എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments