എസ് ടി യു മാണിക്കോത്ത് യൂണിറ്റ് രണ്ട് പെട്രോൾ പമ്പുകൾക്ക് മുന്നിൽ നിൽപ് സമരം നടത്തി

എസ് ടി യു മാണിക്കോത്ത് യൂണിറ്റ് രണ്ട് പെട്രോൾ പമ്പുകൾക്ക് മുന്നിൽ നിൽപ് സമരം നടത്തി




അജാനൂർ : മാണിക്കോത്ത് ഇന്ധന വില ജി എസ് ടി യിൽ ഉൾപ്പെടുത്തുക ,15 വർഷം തികഞ്ഞ വാഹനനിരോധനം ഒഴിവാക്കുക, ഒരു വർഷത്തെ ഇൻഷൂറൻസ് ഒഴിവാക്കുക, ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കുക, ഒരു ലക്ഷം

രൂപ പലിശരഹിത വായ്പ അനുവദിക്കുക മോട്ടോർ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം അനുവദിക്കുക  തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് 

എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ മാണിക്കോത്ത് യൂണിറ്റ് നേതൃത്വത്തിൽ  പട്ടിണിയുടെ ജീവൻ മരണ പോരാട്ടം പെട്രോൾ പമ്പുകൾക്ക് മുന്നിൽ നിൽപ് സമരം നടത്തി, 


ചിത്താരി പെട്രോൾ പമ്പിന് മുൻവശം നടത്തിയ നിൽപ്സമരം മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് പ്രഡിഡൻ്റ് മുബാറക്ക് ഹസൈനാർ ഹാജി ഉൽഘാടനം ചെയ്തു, എസ് ടി യു മാണിക്കോത്ത്  യൂണിറ്റ് പ്രഡിൻ്റ് കരീം മൈത്രി അദ്ധ്യക്ഷത വഹിച്ചു, 

ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ, സ്വാഗതം പറഞ്ഞു, ട്രഷറർ എം എ മൊയ്തീൻ 'വൈസ് പ്രസിഡൻ്റ് മാരായ അസീസ് ' മാണിക്കോത്ത്, അന്തുമായി ബദർ നഗർ, സി വി മുഹമ്മദ്, സെക്രട്ടറി മാരായ അൻസാർ ചിത്താരി, എം കെ സുബൈർ, സി കെ മുഹമ്മദ് കുഞ്ഞി' അന്ത്ക്ക ചിത്താരി, കുഞ്ഞാമദ് ചിത്താരി തുടങ്ങിയവർ സംസാരിച്ചു 


അതിഞ്ഞാൽ 

പമ്പിന് മുൻവശം നടത്തിയ നിൽപ് സമരം  അജാനൂർ പഞ്ചായത്ത് എസ് ടി യു പ്രഡിഡൻ്റ് കരീം മൈത്രി ഉൽഘാടനം ചെയ്തു, എസ് ടി യു മാണിക്കോത്ത്  യൂണിറ്റ് ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ,

അദ്ധ്യക്ഷത വഹിച്ചു, ജോയിൻ സെക്രട്ടറി എം കെ സുബൈർ സ്വാഗതം പറഞ്ഞു, മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡൻ്റ് നൗഷാദ് കൊത്തിക്കാൽ, എസ് ടി യു മാണിക്കോത്ത്  യൂണിറ്റ് ട്രഷറർ എം എ മൊയ്തീൻ '

വൈസ് പ്രസിഡൻ്റ് മാരായ അസീസ് 'മാണിക്കോത്ത്, അന്തുമായി ബദർ നഗർ, സി വി മുഹമ്മദ്, സെക്രട്ടറി അൻസാർ ചിത്താരി, മൂസ കൊവ്വൽ സി കെ മുഹമ്മദ് കുഞ്ഞി' അന്ത്ക്ക ചിത്താരി, കുഞ്ഞാമദ് ചിത്താരി തുടങ്ങിയവർ സംസാരിച്ചു 


Post a Comment

0 Comments