പി.എസ്.സി. അംഗത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റതായുള്ള ആരോപണം; ഇ.സി. മുഹമ്മദിനെ ഐ.എൻ.എല്ലിൽ നിന്ന് പുറത്താക്കി

LATEST UPDATES

6/recent/ticker-posts

പി.എസ്.സി. അംഗത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റതായുള്ള ആരോപണം; ഇ.സി. മുഹമ്മദിനെ ഐ.എൻ.എല്ലിൽ നിന്ന് പുറത്താക്കി

 



ഐ.എൻ.എൽ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.സി. മുഹമ്മദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഐ. എൻ. എല്ലിന് ലഭിച്ച പി.എസ്.സി അംഗത്വം 40 ലക്ഷം രൂപക്ക് വിറ്റുവെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. ഐ.എൻ.എൽ. ദേശീയ കമ്മിറ്റിയാണ് ഇ.സി. മുഹമ്മദിനെ പുറത്താക്കിയതായി അറിയിച്ചത്. ആരോപണമുയർന്ന പശ്ചാത്തലത്തിൽ നേരത്തെ ഐ.എൻ.എൽ. നേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചിരുന്നു. ഐ.എൻ.എൽ. പ്രസിഡന്റിനോടും ജനറൽ സെക്രട്ടറിയോടും ബുധനാഴ്ച തിരുവനന്തപുരത്തെത്തി കാണാനായിരുന്നു നിർദ്ദേശം.


അതേസമയം, കാസിം ഇരിക്കൂർ അടക്കമുള്ള നേതാക്കൾക്കെതിരെ ആരോപണം ഉയർന്നതോടെ ഐ.എൻ.എല്ലിൽ തർക്കം രൂക്ഷമായിരിക്കുകയാണ്. പാർട്ടിയുടെ നോമിനിയായി അബ്ദുൾ സമദിനെ പി.എസ്.സി. അംഗമായി തെരഞ്ഞെടുത്തതിന് ആദ്യ ഗഡുവായി 20 ലക്ഷം രൂപ വാങ്ങിയെന്നും ബാക്കി 20 ലക്ഷം പിന്നീട് വാങ്ങാനുമാണ് തീരുമാനമെന്നുമായിരുന്നു ഇ.സി. മുഹമ്മദിന്റെ ആരോപണം. 

നേരത്തെ കാസർഗോഡ് സീറ്റിനായി സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ് 20 ലക്ഷം രൂപ ചോദിച്ചെന്ന് കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ആരോപിച്ചിരുന്നു.

Post a Comment

0 Comments