തിങ്കളാഴ്‌ച, ജൂലൈ 05, 2021

 



കാഞ്ഞങ്ങാട്:

കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാതയിൽ ഇന്നോവ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. 

ഇന്നോവ കാറിലെ   യാത്രക്കാരനായ കാസർകോട്  കുമ്പള  അരിക്കാടിയിലെ അബ്ദുള്ളയുടെ മകൻ  അലി (38) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കൊടിയമ്മ സ്വദേശി  സിദ്ദീഖിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.ബസ് യാത്രക്കാരായ സുരേന്ദ്രൻ ( 63) ,ഇക്ബാൽ നഗർ സ്വദേശികളായ ഷഫാന (16) ,നിഷാന (21) ,റാഷിദ (28) ,ഫാർസാന (33) എന്നിവരെ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ കാഞ്ഞങ്ങാട് സ്വദേശി രാജേഷിനെ ജില്ലാശുപത്രിയിലേക്ക് മാറ്റി.

കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെ. എൽ 15-9463 നമ്പർ കെഎസ്ആർടിസി ബസും നീലേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാറും കാഞ്ഞങ്ങാട് സൗത്ത് ടി വി എസ് ഷോറൂമിന് മുൻവശത്ത് വെച്ചാണ് തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് അരമണിക്കൂർ  ദേശീയപാത ഗതാഗതം തടസ്സപ്പെട്ടു .

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ