ഉദുമ : ഭര്‍തൃമതിയെ ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഉദുമ പടിഞ്ഞാറെ അബ്ദുല്‍ഗഫൂറിനെയാണ് കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ പോലീസ് ഉദുമയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
ഉദുമയിലെ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളും മറ്റു ചിലരുമടങ്ങിയ ഇരുപതോളം പേര്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബേക്കല്‍ പോലീസ് ഒരു വര്‍ഷം മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ് യുവതി പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ജില്ലയ്ക്ക് പുറത്തു നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റെയ്ഞ്ച് ഡി ഐ ജി സേതുരാമന്‍ കേസന്വേഷണത്തിന് കണ്ണൂര്‍ ജീല്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പ്രേമരാജന്റെ നേതൃത്വത്ില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. ആലക്കോട് ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാറിന്റെ പ്രത്യേക അന്വേഷണ ചുമതലയില്‍ എ എസ് ഐ പ്രകാശന്‍ (ആലക്കോട് പോലീസ് സ്റ്റേഷന്‍), സീനിയല്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് കുന്നുല്‍ (പരിയാരം പോലീസ് സ്റ്റേഷന്‍), സിവില്‍ പോലീസ് ഓഫീസര്‍ ഷീന (കണ്ണൂര്‍) എന്നിവരാണ് ഈ സംഘത്തിലുള്ളത്. ഇവര്‍ ആറുമാസമായി അന്വേഷണം നടത്തുകയാണ്. കേസില്‍ രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്ത ശേഷം പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെല്ലാം വിദേശത്താണ്. ഇവരുടെ പേരില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
0 Comments