ചൊവ്വാഴ്ച, ജൂലൈ 27, 2021

 


കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കാന്‍ സാങ്കേതിക സര്‍വകലാശാലയോട് ഹൈക്കോടതി



നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി സാങ്കേതിക സര്‍വകലാശാല അറിയിച്ചു.


യുജിസിയുടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരീക്ഷ നടത്തുന്നതെന്നും ഓണ്‍ലൈനായി പരീക്ഷ നടത്താന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും മൂന്നും സെമസ്റ്ററുകളിലായി മൂന്ന് പരീക്ഷകള്‍ നടത്തിയിരുന്നു. ഇത് റദ്ദാക്കിയതായി ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് പുറമേ അവശേഷിക്കുന്ന പരീക്ഷകള്‍ യുജിസിയുടെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്താനും ഹൈക്കോടതി നിര്‍ദേശിച്ചു.


കോവിഡ് വ്യാപനം കുറഞ്ഞ് സുരക്ഷിതം എന്ന നിലയില്‍ എത്തുമ്പോള്‍ പരീക്ഷ നടത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതിന് പുറമേ ഓണ്‍ലൈനായി പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ റദ്ദാക്കിയതായി സാങ്കേതിക സര്‍വകലാശാല അറിയിച്ചു. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ