അജാനൂർ : കോവിഡ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവർത്തിപ്പിക്കുക, സ്വകാര്യ കെട്ടിടങ്ങളുടെ വാടക ആറുമാസത്തേക്ക് ഒഴിവാക്കുക, വ്യാപാരികൾക്ക് സാമ്പത്തികസഹായം ലഭ്യമാക്കുവാൻ കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുക, വ്യാപാര വായ്പകൾക്ക് മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക, എല്ലാ വ്യാപാരികൾക്കും അടിയന്തരമായി വാക്സിൻ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സെക്രട്ടറിയേറ്റ്, കളക്ടറേറ്റ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ,യൂണിറ്റ് കേന്ദ്രങ്ങൾ എന്നിവിട ങ്ങളിൽ സംഘടിപ്പിക്കുന്ന വ്യാപാരികളുടെ ജീവിത സമരത്തിന്റെ ഭാഗമായി അജാനൂർ, ചിത്താരി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ അജാനൂർ പഞ്ചായത്ത് ഓഫീസിനു മുന്നിലും സമരം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി മുൻ ഏരിയ ജോയിന്റ് സെക്രട്ടറി കെ. വി. സുകുമാരൻ സമരം ഉദ്ഘാടനം ചെയ്തു. ചിത്താരി യൂണിറ്റ് സെക്രട്ടറി ബി.മാധവൻ അധ്യക്ഷനായി. അജാനൂർ യൂണിറ്റ് സെക്രട്ടറി സുരേഷ് വെള്ളിക്കോത്ത്, യൂണിറ്റ് പ്രസിഡണ്ട് സുരേന്ദ്രൻ കെ വി,
ടി. എ.രാധാകൃഷ്ണൻ നായർ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. സമരത്തിന് ശേഷം വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭയെ സന്ദർശിച്ച് കോവിഡ് നിയന്ത്രണങ്ങൾ മൂലം വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി.
0 Comments