ബേക്കല്‍: പള്ളിക്കരയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പള്ളിക്കര സ്വദേശികളായ കിരണ്‍ (30), അനില്‍ (24) എന്നിവരെയാണ് ബേക്കല്‍ സി.ഐ യു.പി വിപിന്‍ അറസ്റ്റ് ചെയ്തത്. പള്ളിക്കര ഗവ. സ്‌കൂളിന് സമീപം പിങ്ക് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. പ്രതികളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി റിമാന്‍ഡ് ചെയ്തു.
0 Comments