കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഫ്‌ളാഗ്ഓഫ് നടത്തി. 14,88,000 രൂപയാണ് ആംബുലൻസിനായി എം.പി അനുവദിച്ചത്.
കോവിഡ് മാരിയുടെ മൂന്നാം തരംഗത്തെ ചെറുക്കാൻ സ്വയം പ്രതിരോധമാണ് പോംവഴിയെന്ന് എം.പി പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് എം.പി ഫണ്ട് കൂടുതലും കോവിഡ് സംബന്ധമായ കാര്യങ്ങൾക്കാണ് വിനിയോഗിച്ച് വരുന്നതെന്നും മംഗൽപാടി താലൂക്ക് ആശുപത്രിക്കും മുളിയാർ സി.എച്ച്.സിക്കും ജനറൽ ആശുപത്രിക്കൊപ്പം ആംബുലൻസുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവർത്തനങ്ങളേക്കാൾ പ്രധാനം ജനങ്ങളുടെ ആരോഗ്യവും സുരക്ഷയുമാണെന്ന കേന്ദ്ര നിർദ്ദേശമനുസരിച്ച് പരമാവധി ഫണ്ട് വിനിയോഗിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
0 Comments