പുനീത് രാജ്കുമാറിൻ്റെ മരണം; ഡോക്ടർക്ക് പൊലീസ് സുരക്ഷ

LATEST UPDATES

6/recent/ticker-posts

പുനീത് രാജ്കുമാറിൻ്റെ മരണം; ഡോക്ടർക്ക് പൊലീസ് സുരക്ഷ


അന്തരിച്ച നടൻ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വിക്രം ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ.രമണ റാവുവിനാണ് സുരക്ഷ ഏർപ്പെടുത്തിയത്. പുനീതിൻ്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ഭീക്ഷണി സന്ദേശങ്ങൾ ഡോ.രമണയ്ക്ക് ലഭിച്ചിരുന്നു. ഇതിൻ്റെ പാശ്ചാത്തലത്തിലാണ് നടപടി. ഡോക്ടറുടെ ബംഗളൂരുവിലെ വീടിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 29 നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് 46കാരനായ പുനീത് മരിച്ചത്.

ജിമ്മിൽ വ്യായാമം ചെയ്തതിന് ശേഷമായിരുന്നു പുനീതിന് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹം കുടുംബ ഡോക്ടറായ രമണ റാവുവിന്റെ ക്ലിനിക്കിലെത്തി ചികിത്സ തേടി. പുനീതിന് അമിതമായ രക്തസമ്മർദ്ദമോ അസ്വാഭാവികമായ ഹൃദയമിടിപ്പോ ഉണ്ടായിരുന്നില്ലെന്ന് രമണ റാവു പറയുന്നു. എന്നാൽ ഇ.സി.ജിയിൽ ചെറിയ വ്യതിയാനമുണ്ടായിരുന്നു. തുടർന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി വിക്രം ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. അവിടെ എത്തിയപ്പോഴേക്കും പ്രശ്നങ്ങൾ ഗുരുതരമാവുകയും ഒടുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

Post a Comment

0 Comments