ബേക്കൽ ഇൽയാസ് മുസ്‌ലിം ജമാഅത്ത് പള്ളിയിൽ മൗലിദ് നേർച്ചയും മത പ്രഭാഷണവും നവംബർ 28 മുതൽ

ബേക്കൽ ഇൽയാസ് മുസ്‌ലിം ജമാഅത്ത് പള്ളിയിൽ മൗലിദ് നേർച്ചയും മത പ്രഭാഷണവും നവംബർ 28 മുതൽ

 



ബേക്കൽ: ഇൽയാസ് മുസ്‌ലിം ജമാഅത്ത് പള്ളിയിൽ മൗലിദ് നേർച്ചയും സ്വലാത്ത് വാർഷികവും മദ്റസ വിദ്യാർത്ഥികളുടെ കലാപരിപാടികളും 2021 നവംബർ 28,29,30 തിയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചു.


നവംബർ 28 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ രാത്രി വരെ വിദ്യാർത്ഥികളുടെ കലാപരിപാടികളും,  29 ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് മതപ്രഭാഷണവും, ശേഷം സ്വലാത്ത് വാർഷിക പരിപാടിയും നടക്കും.


30 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൗലിദ് പാരായണം.


ഇതുമായി ബന്ധപ്പെട്ട് ചേർന്ന ജനറൽ ബോഡി യോഗം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ജനാബ്. കെ.കെ ഹനീഫയുടെ അദ്ധ്യക്ഷതയിൽ ഖത്തീബ് ഉസ്താദ് ജമാലുദ്ധീൻ അസ്ഹരി ഉദ്ഘാടനം ചെയ്തു.


ജനറൽ സെക്രട്ടറി കെ എച്ച്.മുഹമ്മദ് കുഞ്ഞി സ്വാഗതം ആശംസിച്ചു.


പരിപാടിയുടെ വിജയത്തിനായി സീറത്ത് കമ്മിറ്റി രൂപീകരിച്ചു.


ഭാരവാഹികൾ

➖➖➖➖➖➖


ചെയർമാൻ :

 ടി.കെ. ഹാരിസ് ഹാജി


വൈസ് ചെയർമാൻ :

അബ്ബാസ് അഹമദ്

മൊയ്തു അബ്ദുള്ള,

ഫൈസൽ മാഹിൻ


ജനറൽ കൺവീനർ :

മുഹമ്മദ് കുഞ്ഞി ഇസ്മായിൽ


കൺവീനർ :

വൈ. സാലിഹ്,

ഹനീഫ ആമു,

ടി.കെ.ഹസൈനാർ,

റാസിഖ് അന്താവു.


ട്രഷറർ :

അബൂബക്കർ മുഹമ്മദ് ഹാജി

Post a Comment

0 Comments