വഖഫ് ബോർഡിലെ നിയമനങ്ങൾ ഇനി പിഎസ്‌സിയ്‌ക്ക്; ബിൽ പാസാക്കി

LATEST UPDATES

6/recent/ticker-posts

വഖഫ് ബോർഡിലെ നിയമനങ്ങൾ ഇനി പിഎസ്‌സിയ്‌ക്ക്; ബിൽ പാസാക്കി



തിരുവനന്തപുരം: സംസ്‌ഥാനത്തെ വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടു. ബിൽ നിയമസഭ ശബ്‌ദവോട്ടോടെ പാസാക്കി. നിലവിൽ ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മുസ്‌ലിങ്ങൾക്ക് മാത്രമാകും നിയമനമെന്നും മന്ത്രി വി അബ്‌ദു റഹ്‌മാൻ അറിയിച്ചു. നിയമനം പിഎസ്‌സിക്ക് വിടാൻ ഒന്നാം പിണറായി സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. ഈ ഓർഡിനൻസ് പ്രകാരമുള്ള ബില്ലാണ് സഭ പാസാക്കിയത്.


വഖഫ് ബോർഡിന്റെ ആവശ്യപ്രകാരമാണ് ബില്ലെന്ന് മന്ത്രി വിശദീകരിച്ചു. കെ ബാബു ആവശ്യപ്പെട്ടത് അനുസരിച്ച് രേഖകൾ മന്ത്രിസഭയുടെ മേശപ്പുറത്ത് വെച്ച്. ബോർഡിൽ രജിസ്‌റ്റർ ചെയ്യുന്ന പള്ളികളിലോ മദ്രസകളിലോ ഉള്ള നിയമനം പിഎസ്‌സിക്ക് കീഴിലാകുന്നില്ല. അഡ്‌മിനിസ്‌ട്രേറ്റീവ് തസ്‌തികകളിലെ 112 പേരുടെ നിയമനം മാത്രമാണ് പിഎസ്‌സിക്ക് വിടുന്നത്. യോഗ്യരായ ആളുകളിൽ നിന്ന് മിടുക്കരെ കണ്ടെത്താനാണ് നടപടിയെന്നും മന്ത്രി വ്യക്‌തമാക്കി. അതേസമയം, തീരുമാനം മണ്ടത്തരമാണെന്ന് മുസ്‌ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

Post a Comment

0 Comments