വ്യാഴാഴ്‌ച, നവംബർ 11, 2021

 


കാഞ്ഞങ്ങാട് നഗരസഭയിലെ 30-ാം നമ്പര്‍ ഒഴിഞ്ഞവളപ്പ് വാര്‍ഡിലേക്ക് ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നവംബര്‍ 12ന് വിജ്ഞാപനം പുറപ്പെടുവിക്കും. ജനറല്‍ സീറ്റാണിത്. 12 മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാം. പത്രിക നല്‍കാനുള്ള അവസാന തീയതി നവംബര്‍ 19. സൂക്ഷ്മപരിശോധന നവംബര്‍ 20. പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 22. ഡിസംബര്‍ ഏഴിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പോളിംഗ് സ്റ്റേഷന്‍ ജി.എഫ്.എച്ച്.എസ്.എസ് മരക്കാപ്പ് കടപ്പുറം. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് രാവിലെ 10 മുതല്‍ ജി.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗില്‍ നടക്കും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും സ്ട്രോംഗ് റൂമും ഇവിടെയാണ്.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷയായി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി. സൂര്യനാരായണന്‍, വരണാധികാരി കാഞ്ഞങ്ങാട് ഡി.ഇ.ഒ വി.വി. ഭാസ്‌കരന്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറി റോയ് മാത്യു, ഉപവരണാധികാരി കാഞ്ഞങ്ങാട് നഗരസഭ സൂപ്രണ്ട് സി. രമേശന്‍ എന്നിവര്‍ സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ