പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ

പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ



വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്ത ഓട്ടോ ഡ്രൈവറെ ഇന്ന് കോടതിയിൽ ഹാജരാക്കും. പരപ്പ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും, കാരാട്ട് നെല്ലിയര സ്വദേശിയുമായ സുധീഷാണ് 27, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2018 മുതൽ 2019 വരെ പല തവണ ബലാത്സംഗത്തിനിരയാക്കിയത്.  ആളൊഴിഞ്ഞ തോട്ടത്തിലായിരുന്നു പീഡനം. ഗർഭിണിയായതോടെ സുധീഷ് പെൺകുട്ടിയെ കൈവെടിഞ്ഞു. 16കാരി പിന്നീട് സുധീഷിന്റെ കുട്ടിക്ക് ജൻമം നൽകി.


പെൺകുട്ടിയെയും കുഞ്ഞിനെയും തിരിഞ്ഞുനോക്കാത്ത സുധീഷ് വേറെ കല്യാണത്തിന് ശ്രമിച്ചതോടെയാണ് വെള്ളരിക്കുണ്ട് പോലീസിൽ പെൺകുട്ടി പരാതി നൽകിയത്. തുടർന്ന് സുധീഷിനെതിരെ വെള്ളരിക്കുണ്ട് പോലീസ് പോക്സോ നിയമപ്രകാരം കേസ്സെടുത്തു. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എൻ.ഒ. സിബിയും സംഘവുമാണ് കഴിഞ്ഞ ദിവസം യുവാവിനെ അറസറ്റ് ചെയ്തത്.

Post a Comment

0 Comments