ബുധനാഴ്‌ച, നവംബർ 24, 2021

 


കാഞ്ഞങ്ങാട്: പുത്തന്‍ കാറുകള്‍ കയറ്റിവന്ന  കണ്ടെയിനര്‍ ലോറി ചെമ്മട്ടംവയല്‍ദേശിയപാതയില്‍ കുടുങ്ങി. കെ വി ആര്‍ കാര്‍സിന്റെ കല്യാണ്‍ റോഡിലെ സ്റ്റോക്ക് പോയിന്റിലേക്ക്  വന്ന കണ്ടെയിനര്‍ ലോറിയാണ് തിരിക്കുന്നതിനിടെ ചെമ്മട്ടംവയലില്‍ റോഡിനു കുറുകെ വാഹനത്തിന്റെ അടിഭാഗം റോഡില്‍ തട്ടി കുടുങ്ങിയത്. ബുധനാഴ്ച രാവിടെ ഏഴരയോടെയാണ് സംഭവം. ജെ സി ബി, ജീവനക്കാരും, നാട്ടുകാരുടെ  ഏറെ ശ്രമഫലമായി വാഹനം മാറ്റിയത്. ദേശീയ പാതയില്‍  അല്‍പ്പനേരം ഗതാഗതം സ്തംഭിച്ചിരുന്നു.   ഹൈവേ പോലീസ് സ്ഥലത്തെത്തിയിരുന്നു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ