തിരുവനന്തപുരത്ത് പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയിൽ കേസെടുക്കാൻ ബാലാവകാശ കമ്മിഷന്‍ ഉത്തരവ്.പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ബാലനീതി വകുപ്പുപ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ആറ്റിങ്ങൽ എസ്എച്ച്ഓയ്ക്കും ഡിവൈഎസ്പിക്കുമാണ് ഉത്തരവ്.
അപമാനത്തിനിരയായ കുട്ടിക്ക് മാനസികാഘാതം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം. കുട്ടികളുടെ നിയമനങ്ങൾ സംബന്ധിച്ച് പൊലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. ഉത്തരവ് നടപ്പാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ