വ്യാഴാഴ്‌ച, ജനുവരി 13, 2022

 



മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. കുമ്പള സ്വദേശിയായ മൊഹ്‌ദീൻ കുഞ്ഞിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. 1,400 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കസ്‌റ്റംസ്‌ പിടിച്ചെടുത്തത്.


വിപണിയിൽ 68 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. മിക്‌സർ ഗ്രൈൻഡറിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ഇയാളുടെ പദ്ധതി. കസ്‌റ്റംസ്‌ ഇയാളെ ചോദ്യം ചെയ്‌ത്‌ വരികയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ