മീഡിയാവൺ ടിവിയുടെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു

LATEST UPDATES

6/recent/ticker-posts

മീഡിയാവൺ ടിവിയുടെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു



കോഴിക്കോട്‌: മലയാളത്തിലെ പ്രമുഖ വാർത്താ ചാനലായ മീഡിയാവൺ ടിവിക്കെതിരെ വീണ്ടും കേന്ദ്രസർക്കാർ. 

ചാനലിന്റെ പ്രവർത്തനം നിർത്തി വെച്ചു. 

കേന്ദ്രാ വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവ്‌ പ്രകാരമാണ് സംപ്രേഷണം നിർത്തിവെച്ചിരിക്കുന്നത്‌. 

ചാനൽ എഡിറ്റർ പ്രമോദ്‌ രാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്‌. 


പ്രമോദ്‌ രാമന്റെ വാക്കുകൾ;


പ്രിയപ്പെട്ട പ്രേക്ഷകരേ.,


മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം     വീണ്ടും   തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂർണ നടപടികൾക്ക് ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും. നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം സംപ്രേഷണം ഇവിടെ നിർത്തുന്നു.


പ്രമോദ് രാമൻ

എഡിറ്റർ, മീഡിയവൺ

Post a Comment

0 Comments