തിങ്കളാഴ്‌ച, ജനുവരി 31, 2022



കൊവിഡ് പ്രതിരോധത്തിന്റെ ബാഗമായി ഞായറാഴ്ചകളിലെ നിയന്ത്രണം അടുത്തയാഴ്ചയും സംസ്ഥാനത്തു തുടരും. കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തികൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.


ഞായറാഴ്‌ച ഒരു ദിവസം മാത്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് അഭിപ്രായമുയർന്നുവെങ്കിലും കോവിഡ് കേസുകൾ കാര്യമായി കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനമായത്. അരലക്ഷത്തിനു മുകളിലാണ് മിക്ക ദിവസവും സംസ്ഥാനത്ത് കൊവിഡ് ബാധിതർ.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ