കല്യാണ വീട്ടിലെ പന്തലിനു മുകളിൽനിന്ന് വീണ് യുവാവ് മരിച്ചു

കല്യാണ വീട്ടിലെ പന്തലിനു മുകളിൽനിന്ന് വീണ് യുവാവ് മരിച്ചു

 

കാഞ്ഞങ്ങാട്: കല്യാണ വീട്ടിലെ  പന്തലഴിക്കുന്നതിനിടയിൽ താഴെ വീണ് ടെൻ്റ് ആൻ്റ് ഡക്കറേഷൻ സ്‌ഥാപന ജീവനക്കാരൻ മരിച്ചു. ചുള്ളിക്കര  കാഞ്ഞിരതടിയിലെ സുഭാഷ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ കാഞ്ഞങ്ങാട് ആവി ബാവ നഗറിലെ വീട്ടിലാണപകടം. ഇവിടെ 26ന് കല്യാണ നടന്നിരുന്നു. പന്തലഴിക്കുവാനായി    മുകളിൽ കയറിയപ്പോഴാണപകടം. കാഞ്ഞങ്ങാട്ടെ ഒറിക്സിലെ ജീവനക്കാരനാണ്. കണ്ണൻ്റെയും ശാലിനിയുടെയും മകനാണ്. സഹോദരൻ: രമേശൻ.


Post a Comment

0 Comments