അശ്ളീല ചിത്രങ്ങൾ കാട്ടി കുട്ടികളെ പീഡിപ്പിച്ച വയോധികനായ തൊഴിലാളി അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

അശ്ളീല ചിത്രങ്ങൾ കാട്ടി കുട്ടികളെ പീഡിപ്പിച്ച വയോധികനായ തൊഴിലാളി അറസ്റ്റിൽ

 


പാലോട്: കുട്ടികളെ വീട്ടിൽ വിളിച്ചു വരുത്തി അശ്ളീല വീഡിയോ കാണിച്ചും നഗ്നത പ്രദർശിപ്പിച്ചും പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ 59 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല കുണ്ടാളംകുഴി ലക്ഷം വീട് കോളനി നിവാസി പ്രേംകുമാർ എന്ന സി.ഐ.ടി.യു തൊഴിലാളിയാണ് അറസ്റ്റിലായത്.


ആളില്ലാത്ത അസമയങ്ങളിൽ അടുത്ത പ്രദേശങ്ങളിലെ കുട്ടികളോട് സ്നേഹം നടിച്ചു വീട്ടിൽ വിളിച്ചു വരുത്തി തന്റെ ഫോണിൽകൂടി അശ്ലീലം കാണിക്കുകയും തുടർന്ന് പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതും ഇയാളുടെ രീതിയായിരുന്നു. ഒരു കുട്ടി ഇത് വീട്ടിൽ പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞതും കേസായതും.


കുട്ടിയുടെ പിതാവ് വിദ്യാലയത്തിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് പോലീസിനെ അറിയിച്ചത്. താന്നിമൂട് യൂണിറ്റ് സി.ഐ.ടി.യു മുൻ കൺവീനർ കൂടിയായ ഇയാളെ പാലോട് ഇൻസ്‌പെക്ടർ സി.കെ.മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അറസ്റ്റ് ചെയ്തത്. പോക്സോ കേസ് പ്രകാരം അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Post a Comment

0 Comments