ദേശീയ പണിമുടക്ക് സംയുക്തതൊഴിലാളി യൂണിയൻ അജാനൂർ പഞ്ചായത്ത്തല കൺവെൻഷൻ സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ദേശീയ പണിമുടക്ക് സംയുക്തതൊഴിലാളി യൂണിയൻ അജാനൂർ പഞ്ചായത്ത്തല കൺവെൻഷൻ സംഘടിപ്പിച്ചു

 അജാനൂർ : കേന്ദ്ര സർക്കാരിന്റെ  തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയത്തിനെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിന് ഭാഗമായി

സംയുക്ത തൊഴിലാളി യൂണിയൻ എസ് ടി യു, സി ഐ ടി യു , ഐ എൻ ടി സി യു. എ ഐ ടി യു സി തുടിങ്ങിയ  ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അജാനൂർ പഞ്ചായത്ത് തല  കൺവെൻഷൻ സംഘടിപ്പിച്ചു.


മാണിക്കോത്ത് മഡിയൻ ലീഗ് ഓഫീസിൽ വെച്ച് നടന്ന കൺവെൺഷൻ സി ഐ ടി യു നേതാവ് പി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ് ടി യു നേതാവ് കെരിം മൈത്രി അദ്ധ്യക്ഷനായി. ഐ എൻ ടി യു സി നേതാവ് പി വി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. എ ഐ ടി യു സി നേതാവ് കുന്നത്ത് കരുണാകരൻ ,

സി ഐ ടി യു നേതാവ് കാര്യമ്പൂ, എസ് ടി യു നേതാവ് അഹമ്മദ് കപ്പണക്കാൽ, എം കെ സുബൈർ ചിത്താരി, അൻസാർ ടി പി സംസാരിച്ചു.  തെഴിലാളികളും നേതാക്കൻമാരും പ്രവർത്തകൻമാരും പങ്കെടുത്തു

Post a Comment

0 Comments