തിങ്കളാഴ്‌ച, ഫെബ്രുവരി 14, 2022


കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനവേദി മാറ്റി. പ്രതിനിധി സമ്മേളനം ബോള്‍ഗാട്ടി പാലസില്‍ നിന്ന് എറണാകുളം മറൈന്‍ ഡ്രൈവിലേക്ക് മാറ്റി. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. പൊതുസമ്മേളനത്തില്‍ 1500 പേരും പ്രതിനിധി സമ്മേളനത്തില്‍ 400 പേരുമാണ് പങ്കെടുക്കുക.


മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയാണ് സംസ്ഥാന സമ്മേളനം.പ്രതിനിധി സമ്മേളനം ടി രാഘവന്‍ നഗറിലും പൊതുസമ്മേളനം സഖാവ് ഇ ബാലനന്ദന്‍ നഗറിലുമാണ് നടക്കുന്നത്.


പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നും കോവിഡ് മാനദണ്ഡമനുസരിച്ച് അനുവദിച്ച ആളുകള്‍ക്കാവും പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനാവുക. ഫെബ്രുവരി 21ന് പതാകദിനമായി ആചരിക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ