ബുധനാഴ്‌ച, ഫെബ്രുവരി 16, 2022


കാഞ്ഞങ്ങാട്: ലോഡ്ജില്‍ നടത്തിയ  റെയ്ഡില്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. ചെറുവത്തൂര്‍ മടക്കര അങ്ങാടിയിലെ മടപ്പുരം ഹൗസില്‍ സിദ്ധിഖിനെ (40)യാണ് ഹൊസ്ദുര്‍ഗ് ഇന്‍പെക്ടര്‍ കെ. പി. ഷൈനിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത് .

പുതിയകോട്ട ലോഡ്ജില്‍ രഹസ്യവിവരത്തെ തുടര്‍ന്ന്  നടത്തിയ പരിശോധനയിലാണ് പോലീസ് സംഘംമാരക ലഹരി മരുന്നായ 210 മില്ലിഗ്രാം എം. ഡി. എം. എ.   പിടികൂടിയത്. റെയിഡില്‍ സി ഐ ക്ക് പുറമെ  എസ്. ഐ. സുവര്‍ണ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്  എന്നിവരും ഉണ്ടായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ