ചൊവ്വാഴ്ച, മാർച്ച് 01, 2022

ദുബൈ: പ്രശസ്ത ​വ്ലോഗറും ആൽബം താരവുമായ കോഴിക്കോട്​ ബാലുശേരി സ്വദേശി അരനാട്ടിൽ റിഫ മെഹ്​നൂവിനെ (20) ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുബൈ ജാഫിലിയയിലെ താമസ സ്ഥലത്താണ്​ മരിച്ചത്​.

ആത്​മഹത്യയാണെന്ന്​ സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. കാസർകോട് നീലേശ്വരം ബങ്കളം സ്വദേശിയായ  ഭർത്താവ്​ മെഹ്​നാസിനൊപ്പമായിരുന്നു താമസം.

കഴിഞ്ഞ മാസമാണ്​ റിഫ ദുബൈയിൽ എത്തിയത്​. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

മൃതദേഹം നാട്ടിൽ എത്തിച്ച് ഖബറടക്കാനുള്ള ശ്രമം നടക്കുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ