ട്യൂഷന് വന്ന ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ; ദൃശ്യം പ്രചരിപ്പിച്ച കാമുകനും പിടിയിൽ

ട്യൂഷന് വന്ന ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ; ദൃശ്യം പ്രചരിപ്പിച്ച കാമുകനും പിടിയിൽ

 



വീട്ടിൽ ട്യൂഷന് വന്ന ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിലായി. തമിഴ്നാട്ടിലെ മധുരയിലാണ് (Madurai) സംഭവം. സർക്കാർ സ്കൂൾ അധ്യാപികയായ 42കാരിയാണ് 16 വയസുള്ള മൂന്നു വിദ്യാർഥികളെ ലൈംഗികമായി ചൂഷണം (Sexual Abuse) ചെയ്തത്. പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച അധ്യാപികയുടെ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


ലോക്ക്ഡൌൺ കാലത്താണ് അധ്യാപിക അയൽപ്പക്കത്തെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ട്യൂഷൻ ക്ലാസ് എടുത്തിരുന്നത്. ഇതിനിടെ വിദ്യാർഥികളുമായി അടുപ്പം സ്ഥാപിക്കുകയും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു. മൂന്നു വിദ്യാർഥികളെയും വെവ്വേറെ സമയങ്ങളിൽ ട്യൂഷനായി വീട്ടിൽ വിളിച്ചുവരുത്തിയാണ് അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തത്. ഭർത്താവുമായി അകന്നു കഴിയുന്ന അധ്യാപികയ്ക്ക് നാട്ടിലെ ഒരു വ്യാപാരിയുമായി അടുപ്പമുണ്ടായിരുന്നു.


തന്‍റെ കാമുകി വിദ്യാർഥികളുമായി അരുതാത്ത ബന്ധം പുലർത്തുന്നുവെന്ന വിവരം വ്യാപാരി രഹസ്യമായി അറിഞ്ഞു. അധ്യാപികയും വിദ്യാർഥികളും അടുത്തിടപഴകുന്ന ദൃശ്യങ്ങൾ ഇയാൾക്ക് ലഭിച്ചിരുന്നു. ഇതുകാട്ടി ഭീഷണിപ്പെടുത്തുകയും അധ്യാപികയെയും വിദ്യാർഥികളെയും ഒരുമിച്ച് ഇരുത്തി കൂടുതൽ ദൃശ്യങ്ങൾ ഇയാൾ ചിത്രീകരിക്കുകയും ചെയ്തു. അതിനുശേഷം ഈ ദൃശ്യങ്ങൾ വ്യാപാരി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.


ഇതിനിടെ അധ്യാപികയും വിദ്യാർഥികളും തമ്മിലുള്ള കിടപ്പറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് സംഭവത്തിൽ ഇടപെട്ടത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീഡിയോ പ്രചരിപ്പിച്ച വ്യാപാരിയെയും അയാളുടെ കാമുകിയായ അധ്യാപികയെയും പൊലീസ് അറസ്റ്റ് ചെയ്തത്.


പോക്സോ ഉൾപ്പടെ വിവിധ വകുപ്പുകൾ ചേർത്താണ് അധ്യാപികയെയും വ്യാപാരിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല ദൃശ്യങ്ങൾ അടുത്ത ചില സുഹൃത്തുക്കൾക്ക് വാട്സാപ്പിൽ അയച്ചു നൽകിയെന്ന് വ്യാപാരി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Post a Comment

0 Comments