ചൊവ്വാഴ്ച, ഏപ്രിൽ 12, 2022


 കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയിലെ ഹൻസ്‌ഖാലിയിൽ ജന്മദിന പാർട്ടിക്കിടെ കൂട്ടബലാത്സംഗത്തിനിരയായ (Nadia rape) പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചു. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. പിറന്നാൾ ആഘോഷത്തിന്റെ മറവിൽ ആക്രമിക്കപ്പെട്ട പെൺകുട്ടി അന്നു തന്നെ മരിച്ചിരുന്നു. ഹൻസ്കാലിയ പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. എന്നാൽ ഞായറാഴ്ചയാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഗജ്‌ന ഗ്രാമ പഞ്ചായത്തിലെ തൃണമൂല്‍ അംഗവും പാര്‍ട്ടിയുടെ പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ സമര്‍ ഗൗളയുടെ മകന്‍ ബ്രജ്‌ഗോപാലാണ് മകളുടെ മരണത്തിന് പ്രധാന ഉത്തരവാദിയെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവം നടന്ന്, നാല് ദിവസത്തിനുശേഷമാണ് കുടുംബം പൊലീസില്‍ പരാതി നൽകിയത്. 

ഒമ്പതാംക്ലാസുകാരിയായ  മകളെ തൃണമൂല്‍ നേതാവിന്റെ മകൻ പിറന്നാള്‍ ആഘോഷത്തിനു ക്ഷണിച്ചിരുന്നു. തുട‍ര്‍ന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തി. കൂട്ടുകാരിക്കും മറ്റു ചിലര്‍ക്കുമൊപ്പമായിരുന്നു പോയത്. തിരികെ വന്നത് വളരെ ആവശയായിട്ടായിരുന്നു. വൈകാതെ തന്നെ മകള്‍ മരണപ്പെട്ടുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. 

തുടര്‍ച്ചയായ ബ്ലീഡിംഗും ശക്തമായ വയറുവേദനയും മൂലം മകള്‍ മോശം അവസ്ഥയിലായിരുന്നു.  ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനു മുമ്പ് അവള്‍ മരിക്കുകയും ചെയ്തു. തൃണമൂല്‍ നേതാവിന്റെ മകനും സുഹൃത്തുക്കളും ചേര്‍ന്നാണ് മകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.  മരണസര്‍ട്ടഫിക്കറ്റ് പോലും ലഭിക്കുന്നതിനു മുന്നേ കുറച്ച് ആളുകള്‍ മകളുടെ മൃതദേഹം ദഹിപ്പിക്കാന്‍ നിര്‍ബന്ധപൂര്‍വം കൊണ്ടുപോയി, എന്നുമാണ് പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. 


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ