ബന്ധുവീട്ടിൽവച്ച് ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നു

LATEST UPDATES

6/recent/ticker-posts

ബന്ധുവീട്ടിൽവച്ച് ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നു


 പനമരം;  പനമരം അഞ്ചുകുന്നിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊന്നു. കോഴിക്കോട് കോളത്തറ വാകേരി മുണ്ടിയാർ വയൽ അബൂബക്കർ സിദ്ദീഖാണ് ഭാര്യ നിതാ ഷെറിനെ (22) കൊലപ്പെടുത്തിയത്. പനമരം കുണ്ടാലയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു ഇരുവരും. 2 വയസ്സുള്ള മകനും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

റഷീദിന്റെ വീട്ടിലെ മുകൾനിലയിൽ ഉറങ്ങാൻ കിടന്നതാണ് കുടുംബം. രാത്രിയിൽ കൊലപാതകം നടത്തിയ സിദ്ദീഖ് കോഴിക്കോട്ടെ സഹോദരനെ വിവരമറിയിച്ചു. ഇയാളാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്നു പനമരം പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ബന്ധുവിന്റെ കുടുംബം കൊലപാതകത്തെക്കുറിച്ച് അറിയുന്നത്. കുടുംബ പ്രശ്നങ്ങളാണു കൊലയിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം.

Post a Comment

0 Comments