സർവീസിൽനിന്നും വിരമിച്ച ചിത്താരി ജി എൽ പി സ്കൂൾ പ്രധാന അദ്ധ്യാപകൻ പുരുഷോത്തമൻ മാസ്റ്റർക്ക് പി ടി എ കമ്മിറ്റി യാത്രയപ്പ് നൽകി

സർവീസിൽനിന്നും വിരമിച്ച ചിത്താരി ജി എൽ പി സ്കൂൾ പ്രധാന അദ്ധ്യാപകൻ പുരുഷോത്തമൻ മാസ്റ്റർക്ക് പി ടി എ കമ്മിറ്റി യാത്രയപ്പ് നൽകി


 

ചിത്താരി: അദ്ധ്യാപന രംഗത്ത് കഴിവ് തെളിയിച്ച ചിത്താരി ജിഎൽ പി സ്കൂളിലെ പ്രധാന അദ്ധ്യാകൻ പുരു ഷോത്തമൻ മാസ്റ്റർ 32 വർഷത്തെ ഔദ്യോഗിക  സേവനത്തിന് ശേഷം  സര്‍വീസില്‍ നിന്നും പടിയിറങ്ങി.

പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയപ്പെട്ട മാഷിന്  യാത്രയപ്പ് നൽകി. വിവിധ സ്കൂളുകളിലായി സേവനം ചെയ്ത പുരുഷോത്തമൻ മാഷ് ഒന്നര വർഷം മുമ്പാണ് പ്രധാനദ്ധ്യാപകനായി ചിത്താരി ജിഎൽ പി സ്കൂളിൽ എത്തിയത്. സ്കൂളിന്റെ വികസനത്തിന് വേണ്ടി വിദ്യാർത്ഥികളുടെ പുരോഗമനത്തിന്‌വേണ്ടിയും ചുരുങ്ങിയ കാലം കൊണ്ട് കഠിനമായി പ്രയത്നിച്ച് അധികാരികളിലേക്ക് ശ്രദ്ധ ചെലുത്താനും സമർത്ഥമായി ഇടപെട്ടതും മാഷിന്റെ ശ്രദ്ദേയമായ പ്രവർത്തനമായിരുന്നു.

പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പിൽ പ്രസിഡന്റ് കരീം മൈത്രി പുരുഷോതമൻമാഷിന് പൊന്നാട അണിയിച്ചു പി ടി എ വൈസ് പ്രസിഡന്റ് സുബൈർ എം കെ ചിത്താരി, വാർഡ് മെമ്പർ സി കെ ഇർഷാദ്, സ്റ്റാഫംഗങ്ങളായ സരിത ടീച്ചർ, ലിസ്സി ടീച്ചർ, കരുണാകരൻ മാഷ് ,വേണുഗോപാലൻസൽമത്ത് ടീച്ചർ, സജിനി ടീച്ചർ, ഷീജ, കല്യാണി ടീച്ചർ, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments