തിങ്കളാഴ്‌ച, മേയ് 30, 2022


കാഞ്ഞങ്ങാട്: പനത്തടിയിൽ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ കെട്ടിത്തൂങ്ങി ജീവനൊടുക്കി. പനത്തടി ചാമുണ്ഡിക്കുന്ന് ഓട്ട മലയിലെ വിമല കുമാരിയാണ് 58 മകൾ രേഷ്മ 28 യെ കൊലപ്പെടുത്തി അടുക്കളയിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്. ഇന്ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

 ഓട്ട മലയിലെ രഘുനാഥിൻ്റെ ഭാര്യയാണ് മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ വിമലകുമാരി മകളെ വീട്ടിനകത്ത് മുറിയിൽ മരിച്ച നിലയിലും അമ്മയെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാജപുരം പോലീസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥ.ലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ