വെള്ളിയാഴ്‌ച, ജൂൺ 03, 2022

 


തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന് ആവേശകരമായ മുന്നേറ്റം. ഉമാ തോമസിന്റെ ലീഡ് നില 20,503 കടന്നു. കഴിഞ്ഞ തവണ പി ടി തോമസിന് കിട്ടിയതിനെക്കാള്‍  ഇരട്ടി ലീഡില്‍ ഉമ തോമസ് മുന്നേറുകയാണ്‌ . കഴിഞ്ഞ തവണ പിടി തോമസിന് ആദ്യ റൗണ്ടിൽ കിട്ടിയത് 1258 വോട്ടായിരുന്നു. രണ്ടാം റൗണ്ടിൽ കിട്ടിയത് 1180.


എൽഡിഎഫിന് വ്യക്തമായ മേൽക്കൈയുള്ള ഇടങ്ങളിൽ പോലും ഉമ ലീഡ് ഉയർത്തി. പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ തന്നെ ഉമാ തോമസ് മുന്നേറ്റം ആരംഭിച്ചു. ആകെ പത്ത് വോട്ടുകളിൽ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി. രണ്ട് വോട്ടുകൾ എൽഡിഎഫിനും രണ്ട് വോട്ടുകൾ ബിജെപിക്കും ലഭിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ