എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍ സന്ദര്‍ശനം നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം

എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍ സന്ദര്‍ശനം നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം

 


തിരുവനന്തപുരം: എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍ സന്ദര്‍ശനം നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകര്‍ വസ്തുതാവിരുദ്ധമായ കാര്യമാണെന്ന് എകെജി സെന്റര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


എസ്.ഡി.പി.ഐ ഭാരവാഹികളെന്ന് പരിചയപ്പെടുത്തിയ ഏഴ് അംഗ സംഘം ജൂലൈ ഒന്നിന് 5 മണിയോടെ താഴത്തെ നിലയിലെ സെക്യൂരിയുടെ അടുത്തെത്തി പാര്‍ട്ടി നേതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ എസ്.ഡി.പി.ഐയുമായി കൂടിക്കാഴ്ച നടത്താന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല എന്നറിയിച്ച് അവശര മടക്കിവിടുകയാണ് ചെയ്തത്. അധികനേരം കാത്തിരുന്നിട്ടും നേതാക്കളെ കാണാന്‍ കഴിയില്ല എന്ന കര്‍ശന നിലപാട് എടുത്തതോടെയാണ് അവര്‍ മടങ്ങിയത്. പുറത്തിറങ്ങിയ അവര്‍ എ.കെ.ജി സെന്ററിന് മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അത് ഏറ്റെടുത്ത് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇത് പൂര്‍ണമായും കളവാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.


സി.പിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ.കെ.ജി സെന്റര്‍ പൊതുജനങ്ങള്‍ക്ക് എപ്പോഴും േ്രവശമുളള ഇടമാണ്. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ആശ്രയ കേന്ദ്രം എന്ന നിലയിലാണ് മഹാനായ എ.കെ.ജിയുടെ പേരിലുളള ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അവിടെ കടന്നുവരുന്നതിന് ആര്‍ക്കും ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷെ എസ്.ഡി.പി.ഐ പോലുളള വര്‍ഗ്ഗീയ കക്ഷികളുമായി ഒരു തരത്തിലുളള കൂടിക്കാഴ്ചയും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ മടക്കിയയച്ചത്. ഓഫീസിനുളളിലേക്ക് കടത്താതെ മടക്കി അയച്ചിട്ടും എ.കെ.ജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ എസ്.ഡി.പി.ഐ നടത്തുന്ന പ്രചരണം മറ്റെന്തോ ഗുൂഢ ലക്ഷ്യം ഉളളില്‍ വെച്ചാണ്. അത്തരത്തില്‍ തെറ്റിദ്ധാരണപരത്തി മുതലെടുക്കാനുളള ശ്രമം വിലപ്പോകില്ല( വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Post a Comment

0 Comments