കുരുന്നുകളെ വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്ത് മുക്കൂട് സ്കൂളിൽ അമ്മ വായന കുഞ്ഞുവായന സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

കുരുന്നുകളെ വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്ത് മുക്കൂട് സ്കൂളിൽ അമ്മ വായന കുഞ്ഞുവായന സംഘടിപ്പിച്ചു

 മുക്കൂട് ഗവ. എൽ പി സ്കൂളിൽ വായനാ മാസാചരണത്തിന്റെ ഭാഗമായി പ്രീ പ്രൈമറി, ഒന്നാം ക്ലാസിലെ കുരുന്നുകളെ വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്ത് അമ്മ വായന കുഞ്ഞുവായന സംഘടിപ്പിച്ചു. വായന പരിചിതമല്ലാത്ത കുഞ്ഞു കുട്ടികൾക്ക്    വായിച്ചു തുടങ്ങാൻ പ്രചോദനമേകുന്ന രീതിയിൽ അമ്മമാർ ചെറു കഥകൾ വായിച്ചു കേൾപ്പിച്ചു. അമ്മമാർ വായിച്ച് തന്ന കഥകൾ, കഥയിലെ കഥാപാത്രങ്ങൾ, ഇഷ്ടപ്പെട്ട സന്ദർഭം എന്നിവ കുട്ടികൾ പറഞ്ഞു. ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രവും കഥാസന്ദർഭവും അവർ മനോഹരമായി ചിത്രീകരിച്ചു. സ്കൂളിൽ നിന്നും വിതരണം ചെയ്ത കഥാപുസ്തകങ്ങൾ ഉപയോഗിച്ച് ഇനിമുതൽ  വീടുകളിൾ അമ്മ വായന കുഞ്ഞുവായന നടക്കും. കഥകൾ കേട്ടുകേട്ട് കുരുന്നുകൾ വായിച്ചു തുടങ്ങും..

സ്കൂൾ പ്രഥമാധ്യാപിക ജയന്തി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. അമ്മ വായന കുഞ്ഞുവായനയെക്കുറിച്ച് അധ്യാപകനായ ധനുഷ് മാഷ് വിശദീകരിച്ചു. സീനിയർ അസിസ്റ്റന്റ്  സുജിത ടീച്ചർ സ്വാഗതവും അധ്യാപികയായ വിജിത ടീച്ചർ നന്ദിയും പറഞ്ഞു. സ്കൂൾ അധ്യാപികമാരായ രത്നമണി ടീച്ചർ, നൂർജഹാൻ ടീച്ചർ,  അസ്മാബി ടീച്ചർ, സൗമിനി ടീച്ചർ , ശ്രീജിനി ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments