ആളുമാറി കൊലപാതകം; ബം​ഗളൂരുവിൽ രാജപുരത്തെ യുവാവിനെ കുത്തിക്കൊന്നു

LATEST UPDATES

6/recent/ticker-posts

ആളുമാറി കൊലപാതകം; ബം​ഗളൂരുവിൽ രാജപുരത്തെ യുവാവിനെ കുത്തിക്കൊന്നു

 


ബൈക്കിലെത്തിയ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്നു. ബം​ഗളൂരുവിലെ ജിഗനിയിലാണ് ദാരുണ സംഭവം. കാസർകോട് രാജപുരം പൈനിക്കരയിൽ ചേരുവേലിൽ സനു തോംസൺ (31) ആണ് മരിച്ചത്. ക്വട്ടേഷൻ സംഘമാണ് കൊലപാതകത്തിന് പിന്നിൽ. ആളുമാറിയാണ് സംഘം സനുവിനെ കൊന്നതെന്നാണ് സൂചന. 


വ്യാഴാഴ്ച രാത്രി 10.30നു ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുവരുമ്പോഴാണ് സംഭവം. ജിഗനി ടാറ്റ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് സനു. 


ജിഗനി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ശനിയാഴ്ച രാജപുരം ഹോളിഫാമിലി പള്ളിയിൽ നടക്കും. മാതാവ്: ബിനി സഹോദരങ്ങൾ: സനൽ, മരിയ.

Post a Comment

0 Comments