പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടറുമായി നിരത്തിലിറങ്ങി; 25 വയസ് വരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതിവിധി

LATEST UPDATES

6/recent/ticker-posts

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടറുമായി നിരത്തിലിറങ്ങി; 25 വയസ് വരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതിവിധി

  


പ്രായപൂര്‍ത്തി ആകുന്നതിനുമുമ്പ് സ്‌കൂട്ടറുമായി നിരത്തിലിറങ്ങിയ കുട്ടിയ്ക്ക് 25 വയസ് വരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതിവിധി. കുട്ടി ഓടിച്ച സ്‌കൂട്ടറിന്‍റെ രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദ്  ചെയ്യാൻ  കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി  ഉത്തരവിട്ടു 


2019-ലാണ്  സംഭവം നടന്നത്. പന്നിയങ്കരയില്‍  വാഹനപരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടറുമായി പോകുന്നത് പോലീസ് പിടികൂടിയിരുന്നു.  2021 നവംബറില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഉത്തരവ് ആര്‍.ടി.ഒ.യ്ക്ക് ലഭിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മുതല്‍ ഒരുവര്‍ഷത്തേക്കാണ് സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുകയെന്ന് കോഴിക്കോട് ആര്‍.ടി.ഒ. പി.ആര്‍. സുമേഷ് പറഞ്ഞു.

Post a Comment

0 Comments