നികുതി അടക്കാത്തതിന് ഇന്‍ഡിഗോ ബസ് കസ്റ്റഡിയില്‍

LATEST UPDATES

6/recent/ticker-posts

നികുതി അടക്കാത്തതിന് ഇന്‍ഡിഗോ ബസ് കസ്റ്റഡിയില്‍

 നികുതി കുടിശിക അടയ്ക്കാത്തതിനാല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റ ബസ് കോഴിക്കോട് കസ്റ്റഡിയില്‍. രാമനാട്ടുകരയില്‍ നിന്ന് ബസ് മോട്ടോര്‍വാഹനവകുപ്പാണ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന ഈ ബസിന് 6 മാസമായി നികുതി അടച്ചില്ല. സര്‍വീസിങ്ങിന് എത്തിച്ചപ്പോളാണ് നടപടിയെടുത്തത്


കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓടുന്ന ബസാണിത്. ഇന്‍ഡിഗോ കമ്പനി കുടിശ്ശിക വരുത്തിയ നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടു നല്‍കൂയെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്.

Post a Comment

0 Comments